പി.സി.ജോര്‍ജ്ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കെ.എം.മാണി നല്കിയ കത്ത് കിട്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രശ്നത്തില്‍ എല്ലാവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും അതുവരെ പി.സി.ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനത്തു തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.എം.മാണിയുടെ ആവശ്യം രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച ചെയ്തെന്നും തുടര്‍ന്ന് മാണിയുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചകള്‍ തുടരും. എല്ലാവര്ക്കും യോജിക്കാവുന്ന പോയിന്റില്‍ എത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ച കെ.എം.മാണി ജോര്‍ജ്ജിന്റെ കാര്യത്തില്‍ […]
The post പി.സി.ജോര്‍ജ്ജിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന് മുഖ്യമന്ത്രി appeared first on DC Books.