പത്രാധിപര്‍, ഗദ്യകാരന്‍, പുസ്തക നിരൂപകന്‍, സമൂഹനവീകരണവാദി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സ്വാത്രന്ത്ര്യ സമര പോരാളിയായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 1878 മെയ് 25ന് തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയില്‍ ജനിച്ചു. കെ. രാമകൃഷണപിള്ള എന്നായിരുന്നു യഥാര്‍ത്ഥ നാമം. അച്ഛന്‍ നരസിംഹന്‍ പോറ്റി ക്ഷേത്രപൂജാരിയായിരുന്നു. അമ്മ ചക്കിയമ്മ. അഭിഭാഷകനായ അമ്മാവന്‍ കേശവപിള്ളയാണ് രാമകൃഷ്ണനെ പഠിപ്പിച്ചത്. കോളേജില്‍ പഠിക്കുന്ന സമയത്തു തന്നെ കേരള ദര്‍പ്പണം, കേരള പഞ്ചിക, മലയാളി, കേരളന്‍ എന്നീ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്നു. സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം ഏറ്റെടുത്തതോടെ അദ്ദേഹം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായി. […]
The post സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമവാര്‍ഷികദിനം appeared first on DC Books.