ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിഷാമിനെതിരായ കുറ്റപത്രം മാര്‍ച്ച് 30 തിങ്കളാഴ്ച സമര്‍പ്പിക്കും. ശാസ്ത്രീയ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് ഈ തീരുമാനം. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെടും. പത്തിലധികം ശാസ്ത്രീയ തെളിവുകളാണ് ചന്ദ്രബോസ് വധക്കേസില്‍ പോലീസ് ശേഖരിച്ചിരുന്നത്. പരിശോധനയില്‍ ആക്രമണ സ്ഥലത്ത് നിന്നും ശേഖരിച്ച രക്തം നിഷാമിന്റെയും ചന്ദ്രബോസിന്റെയുമാണെന്ന് തിരിച്ചറിഞ്ഞു. കാറിന്റെ വേഗതയുടെയും ചന്ദ്രബോസിനേറ്റ മുറിവുകളുടെയും ശാസ്ത്രീയമായ താരതമ്യപഠനവും പൂര്‍ത്തിയായി. ഇവ ഉള്‍പ്പെടെയുള്ള ഫലങ്ങള്‍ ലഭിച്ചതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്. ഒന്‍പതു […]
The post നിഷാമിനെതിരെയുള്ള കുറ്റപത്രം മാര്‍ച്ച് 30ന് സമര്‍പ്പിക്കും appeared first on DC Books.