ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. 97 വയസ്സിന്റെ ചെറുപ്പവുമായി കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമാണ് അദ്ദേഹം. ചിരിയും ചിന്തയും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഏതെങ്കിലും മതത്തിന്റെയുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. ജാതിമതഭേദമന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി, ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്. നര്‍മ്മം പൊതിഞ്ഞ വാക്കുകളിലും വിമര്‍ശനങ്ങളിലും ചിന്തയുടെ മഹാസാഗരമൊളിഞ്ഞിരിക്കുന്നു. ആ യോഗിവര്യന്റെ ജീവിതം ഡി സി ബുക്‌സ് അദ്ദേഹത്തിന്റെ ആത്മകഥയിലൂടെ അടയാളപ്പെടുത്തുകയാണ്. ക്രിസോസ്റ്റത്തിന്റെ ചിന്തയിലൂടെ […]
The post ചിരിപ്പിച്ചും ചിന്തിപ്പിച്ചും മാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ appeared first on DC Books.