മലയാളഭാഷയ്ക്കുവേണ്ടി പ്രമുഖ സാഹിത്യകാരന്‍ കെ.പി.രാമനുണ്ണി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരം രണ്ടാംദിവസവും തുടരുന്നു. തിരുവനന്തപുരം വി.ജെ.ടി ഹാളിന് എതിര്‍വശത്തുള്ള റോഡരികിലാണ് സമരം. ഒന്നാം ഭാഷ മലയാളമാക്കി നിയമ നിര്‍മാണം നടത്തുക, കോടതിഭാഷ മലയാളമാക്കുക, പ്രവേശന പരീക്ഷകള്‍ മലയാളത്തിലെഴുതാന്‍ അനുവദിക്കുക, മലയാളത്തിനായി പ്രത്യേക വകുപ്പും അതിനുകീഴില്‍ ഡയറക്ടറേറ്റും രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കെ.പി.രാമനുണ്ണി മാര്‍ച്ച് 18ന് നിരാഹാരം ആരംഭിച്ചത്. ഐക്യ മലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലാണ് അനിശ്ചിതകാല സമരം. എല്ലാ മലയാളിയുടെയും ജീവന്മരണ പ്രശ്‌നമാണ് മലയാളത്തിന്റെ പ്രശ്‌നമെന്ന് കെ.പി.രാമനുണ്ണി പറഞ്ഞു. ഭാഷയുടെ [...]
The post രാമനുണ്ണിയുടെ നിരാഹാരം തുടരുന്നു appeared first on DC Books.