രാജ്യത്ത് മുംബൈ മാതൃകയിലുള്ള ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആക്രമണം നടത്തുന്നതിനായി എട്ടു മുതല്‍ പത്തുവരെ തീവ്രവാദികള്‍ ഇന്ത്യയിലെത്തുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിനു വിവരം ലഭിച്ചത്. ഇതേതുടര്‍ന്നു കേന്ദ്രം എല്ലാ സംസ്ഥാനങ്ങള്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കി. രാജ്യത്തെ ഹോട്ടലുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍ക്കും കര്‍ശന സുരക്ഷയൊരുക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലഷ്‌കറെ തയിബ രാജ്യത്താകമാനം ആക്രമണത്തിനു പദ്ധതിയിടുന്നുണ്ടെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരന്‍ സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ജയില്‍ മോചിതനായ സാഹചര്യത്തിലാണു തീവ്രവാദി സംഘടനകള്‍ ആക്രമണത്തിനു പദ്ധതിയിടുന്നത്. […]
The post മുംബൈ മാതൃകയില്‍ ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് appeared first on DC Books.