രേഖപ്പെടുത്തപ്പെടുന്ന ചരിത്രത്തിന് എല്ലായ്‌പ്പോഴും കൃത്യമായ രാഷ്ട്രീയമുണ്ടാകും. ഭരണകൂടത്തിന്റെ അല്ലെങ്കില്‍ അധികാരിവര്‍ഗ്ഗത്തിന്റെ പിന്തുണയില്ലാതെ ചരിത്രരചന സാധ്യമല്ലാതിരുന്ന ഒരു കാലത്ത് പ്രത്യേകിച്ചും. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നാഴികക്കല്ലുകളില്‍ പലതും ചരിത്രരേഖകളില്‍നിന്ന് അപ്രത്ക്ഷമാവുകയോ തിരുത്തിയെഴുതപ്പെടുകയോ ചെയ്തിട്ടുണ്ട്. ഔദ്യോഗികചരിത്രം ഉദാസീനതയോടെ വിസ്മരിക്കുകയോ നിറംകെടുത്തുകയോ ചെയ്ത ഇന്ത്യാചരിത്രത്തിന്റെ രണോജ്ജ്വലമായ ഈ ഖണ്ഡം ബധിരകര്‍ണ്ണങ്ങള്‍ തുറക്കാന്‍ (റ്റു മെയ്ക്ക് ദി ഡഫ് ഹിയര്‍)എന്ന പുസ്തകത്തില്‍ ജീവനാര്‍ന്നു നില്ക്കുന്നുണ്ട്. കലണ്ടര്‍ ചിത്രങ്ങളില്‍നിന്നും ഇറക്കി ഭഗത്‌സിങ്ങിനെയും ചന്ദ്രശേഖര്‍ ആസാദിനെയും സുഖദേവിനെയും അതുപോലുള്ള അസംഖ്യം സാഹസികരായ ദേശസ്‌നേഹികളെ ചരിത്രത്തിന്റെ നേര്‍വെളിച്ചത്തില്‍ ഈ […]
The post ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സായുധവഴികള്‍ appeared first on DC Books.