കത്തോലിക്കാസഭയുടെ പുതിയ പരമാധ്യക്ഷനായി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. മാര്‍പാപ്പ അര്‍പ്പിച്ച ദിവ്യബലിയോടെയാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ പൂര്‍ത്തിയായത്. സാധാരണയായി ഞായറാഴ്ചകളിലാണ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. എന്നാല്‍ ഇത്തവണ ചൊവ്വാഴ്ച്ചയാണ് ചടങ്ങുകള്‍ നടന്നത്. ആഗോളസഭാ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിന്റെ മഹോത്സവം കണക്കിലെടുത്താണ് ചടങ്ങ് ഇത്തവണ ചൊവ്വാഴ്ച്ചയാക്കിയത്. കോണ്‍ക്ലേവില്‍ തിരഞ്ഞെടുക്കെപ്പട്ടപ്പോള്‍ തന്നെ മാര്‍പാപ്പയായി ഫ്രാന്‍സിസ് ഒന്നാമന്‍ സ്ഥാനമേറ്റിരുന്നു. എന്നാല്‍ സ്ഥാനാരോഹണ ചടങ്ങുകള്‍ ചൊവ്വാഴ്ചത്തേത് മാറ്റുകയായിരുന്നു. ‘മുക്കുവന്റെ മോതിര’വും കഴുത്തിലൂടെയിടുന്ന [...]
The post ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു appeared first on DC Books.