ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഹരിവരാസനം അവാര്‍ഡ്. ഒരു ലക്ഷത്തിയൊന്നു രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ശബരിമല ഉന്നതാധികാരസമിതി ചെയര്‍മാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായുള്ള സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അഞ്ച് പതിറ്റാണ്ട് നീണ്ട സംഗീതോപാസനയിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠനേടിയ എസ് പി ബാലസുബ്രഹ്മണ്യം, ശബരിമല ഉദ്‌ഘോഷിക്കുന്ന സാഹോദര്യത്തിന്റെയും സമഭാവനയുടെയും മതനിരപേക്ഷതയുടെയും മഹത്തായ മൂല്യങ്ങള്‍ക്ക് വമ്പിച്ച പ്രചാരം നല്‍കിയിട്ടുണ്ടെന്ന് സമിതി വിലയിരുത്തി. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ അയപ്പഭക്തിഗാനങ്ങള്‍ ഉള്‍പ്പെടെ […]
The post എസ് പി ബാലസുബ്രഹ്മണ്യത്തിന് ഹരിവരാസനം അവാര്‍ഡ് appeared first on DC Books.