ഇന്ത്യാ പാക്ക് ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ നടത്തിവന്നിരുന്ന ചര്‍ച്ച വീണ്ടും ആരംഭിക്കണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ കഴിഞ്ഞ വര്‍ഷം കൂടിക്കാഴ്ച നടത്തിയപ്പോള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നു പറഞ്ഞിരുന്നു. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കര്‍ കഴിഞ്ഞ മാസം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചത് ഇതിനുള്ള ശുഭസൂചനയായിട്ടാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹം. സമാധാനത്തിലാണ് പാക്കിസ്ഥാന്‍ വിശ്വസിക്കുന്നതെന്നും […]
The post ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് പാക്കിസ്ഥാന്‍ appeared first on DC Books.