മാവേലിക്കര വായന ചര്‍ച്ചാവേദിയുടെ സാഹിത്യ പുരസ്‌കാരത്തിന് ടി.ഡി.രാമകൃഷ്ണന്‍ അര്‍ഹനായി. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ നോവലായ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയെ മുന്‍നിര്‍ത്തിയാണ് പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം. ലോകപുസ്തകദിനമായ ഏപ്രില്‍ 23ന് മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡോ. സാമുവല്‍ മാര്‍ എറേനിയസ് മെത്രോപോലീത്ത പുരസ്‌കാരം നല്‍കും. യോഗത്തില്‍ വിവിധ അവാര്‍ഡുകള്‍ നേടിയ മാവേലിക്കര സ്വദേശികളെയും ആദരിക്കും. കേരള സാഹിത്യ അക്കാദമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ അധ്യക്ഷനായും ശിവരാമന്‍ ചെറിയനാട്, പ്രൊഫ. […]
The post വായന സാഹിത്യപുരസ്‌കാരം ടി.ഡി.രാമകൃഷ്ണന് appeared first on DC Books.