2014ലെ മികച്ച വായനാനുഭവം പകര്‍ന്ന പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറ്റവുമധികം വായനക്കാരും മാധ്യമങ്ങളും തിരഞ്ഞെടുത്ത പുസ്തകങ്ങളിലൊന്നാണ് വി.ജെ.ജയിംസിന്റെ നിരീശ്വരന്‍. പ്രമേയത്തിന്റെ വ്യത്യസ്തതയും അവതരണത്തിന്റെ തീവ്രതതയും ഭാഷയുടെ ലാളിത്യവും ഈ നോവലിനെ വേറിട്ടതാക്കിത്തീര്‍ക്കുന്നു. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ആദ്യപതിപ്പുകള്‍ വിറ്റഴിഞ്ഞ നിരീശ്വരന്റെ രണ്ടാം പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങി. ആന്‍ണി-ഭാസ്‌കരന്‍-സഹീര്‍ എന്നീ (ആഭാസ) സുഹൃത്തുക്കളുടെ മനസ്സില്‍ രൂപംകൊണ്ട ആശയമായിരുന്നു ഈശ്വരസങ്കല്പത്തെ തകര്‍ക്കാന്‍ ഒരു നിരീശ്വരന്‍ എന്നത്. എല്ലാ മ്ലേച്ഛയോഗങ്ങളും തികഞ്ഞ ഒരു അമാവാസിരാത്രിയില്‍ അവര്‍ നിരീശ്വരനെ ആഭാസത്തെരുവെന്ന് പുനര്‍നാമകരണം ചെയ്ത ദേവത്തെരുവിന്റെ […]
The post വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന നിരീശ്വരന്‍ appeared first on DC Books.