ഘടകകക്ഷികളുടെ പരാതികള്‍ ഗൗരവമായി പരിഗണിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ജനാതാദള്‍ യുണൈറ്റഡ് നേതാവ് എം പി വീരേന്ദ്രകുമാറിന്റെ പരാതിയില്‍ കാര്യമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, വീരേന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികളില്‍ വലിപ്പച്ചെറുപ്പമില്ല. ഇതേ മുന്നണിതന്നെ അടുത്ത തിരഞ്ഞെടുപ്പും നേരിടും. ഒരു കക്ഷിയും യുഡിഎഫില്‍ നിന്ന് അടര്ന്നുപോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീഴാന്‍ സാധ്യതയുള്ള സര്ക്കാരാണേല് എന്നേ വീണേനേയെന്നും അദ്ദേഹം ചോദിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
The post ഘടകകക്ഷികളുടെ പരാതികള്‍ ഗൗരവമായി പരിഗണിക്കും: മുഖ്യമന്ത്രി appeared first on DC Books.