കഥകളി പ്രസ്ഥാനത്തിന്റെ കൃത്യതയ്ക്കും അനശ്വരതയ്ക്കും അടിസ്ഥാനപ്രമാണമായി കല്ലുവഴിച്ചിട്ടയെ സ്വീകരിക്കുകയും അതിന്റെ പ്രയോക്താവായി നിലകൊള്ളുകയും ചെയ്ത ആചാര്യനായിരുന്നു കഥകളി നടനായ കലാമണ്ഡലം പത്മനാഭന്‍ നായര്‍. ജീവിതത്തിലും അരങ്ങിലും ലാളിത്യവും മിതത്വവും കാഴ്ചവെച്ച അദ്ദേഹം കഥകളിക്കായി ജീവിതം സമര്‍പ്പിച്ചു. ആ ധന്യാത്മാവിന്റെ ജീവിതം അതീവലാളിത്യത്തോടെ അവതരിപ്പിക്കുന്ന പുസ്തകമാണ് കല്ലുവഴിച്ചിട്ടയുടെ കാവലാള്‍. കളി കണ്ട് കയ്യടിക്കുന്നവര്‍ക്കും കയ്യുയര്‍ത്തുന്നവര്‍ക്കും അറിയില്ല, കളരിയില്‍ എത്ര പൊരുതിയിട്ടാണ് ഒരു നടന്‍ അരങ്ങിലെത്തുന്നതെന്ന്. സന്ധിബന്ധങ്ങളുറയ്ക്കും മുമ്പേ ഇളംപ്രായത്തില്‍ തന്നെ ദേഹത്തെ ഉഴിഞ്ഞ് പരുവപ്പെടുത്തണം. ഗുരുവിനും ശിഷ്യനും ഒരുപോലെ […]
The post കല്ലുവഴിച്ചിട്ടയുടെ കാവലാളിന്റെ ജീവിതം appeared first on DC Books.