സംഗീത പണ്ഡിതനും ഗ്രന്ഥകാരനുമായ എ.ഡി.മാധവന്‍ (73) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൃശ്ശൂര്‍ വടക്കാഞ്ചേരി ആലത്തൂര്‍ മനയില്‍ എ.ഡി.നമ്പൂതിരിപ്പാടിന്റെയും കാളി അന്തര്‍ജ്ജനത്തിന്റെയും മകനാണ്. കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ഗസല്‍ എന്നിങ്ങനെ ഇന്ത്യയിലെ പാരമ്പര്യ സംഗീതധാരകളെക്കുറിച്ച് അഗാധമായ പാണ്ഡിത്യമുള്ള വ്യക്തിയായിരുന്നു എ.ഡി.മാധവന്‍. കൊല്‍ക്കത്ത ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓഫ് മാനേജ്‌മെന്റില്‍ നിന്നും ബിരുദാനന്തരബിരുദം നേടിയ ഇദ്ദേഹം സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, കെ.എസ്.ഐ.ഡി.സി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് സംഗീത സംബന്ധിയായ ഗവേഷണങ്ങളിലും സംഘാടനത്തിലും […]
The post എ.ഡി.മാധവന്‍ അന്തരിച്ചു appeared first on DC Books.