ആധുനിക പരിസരങ്ങളെ വളരെ ആഴത്തില്‍ അളക്കുന്ന ആഖ്യാനങ്ങളിലൂടെ നോവലിന് പുതുമയുള്ളോരു മുഖഛായ നല്‍കിയ എഴുത്തുകാരനാണ് ആനന്ദ്. അദ്ദേഹത്തിന്റെ അപഹരിക്കപ്പെട്ട ദൈവങ്ങള്‍ എന്ന നോവലില്‍ പ്രതിഫലിക്കുന്നത് ദൈവങ്ങള്‍ കൈവിട്ട ജീവിതങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ സ്‌നേഹത്തിലൂടെ മാത്രമേ സാധിക്കൂ എന്ന് തിരിച്ചറിയുന്ന എഴുത്തുകാരന്റെ വ്യാകുലതയാണ്. ഗണേശന്‍, ഭാര്യ സീമ അവരുടെ മകന്‍ അമന്‍ എന്നീ മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് നോവല്‍ വികസിക്കുന്നത്. അമനെ കാണാതാവുകയുകയും തിരികെ ലഭിക്കുകയും വീണ്ടും നഷ്ടപ്പടുകയും ചെയ്യുന്നു. തന്റെ മകനെ കണ്ടെത്താന്‍ ഗണേശനെ സഹായിക്കുന്നത് അമന്‍ എഴുതി […]
The post ദൈവങ്ങള്‍ അപഹരിക്കപ്പെടുമ്പോള്‍ appeared first on DC Books.