നമ്മുടെ വൈശിഷ്ട്യമാര്‍ന്ന പൈതൃകത്തിന്റെ ഭാഗമാണ് പുരാണങ്ങളും ഇതിഹാസങ്ങളും. വേദസാരത്തിന്റെ പില്‍ക്കാല പുനരാഖ്യാനങ്ങളാണ് 18 പുരാണങ്ങളും. കാലക്രമത്തില്‍, സമൂഹത്തിന്റെയും ലോകത്തിന്റെയും ഗതിയിലുണ്ടായ മാറ്റങ്ങള്‍ പുരാണങ്ങള്‍ക്കു കൂടുതല്‍ കൂടുതല്‍ പ്രാധാന്യം കല്പിച്ചുനല്‍കുകയും അങ്ങനെ അവയുടെ പ്രചാരം വര്‍ദ്ധിച്ചതായും നമുക്കു കാണാന്‍ സാധിക്കും. 18 പുരാണങ്ങളില്‍ ജനപ്രീതികൊണ്ടും പ്രചാരംകൊണ്ടും പ്രഥമസ്ഥാനത്തുനില്‍ക്കുന്നതു ഭാഗവതപുരാണം തന്നെയാണ്. എക്കാലത്തും എല്ലാത്തരത്തിലുമുള്ള വായനക്കാരും ആസ്വദിച്ചിട്ടുള്ള, പഠിച്ചിട്ടുള്ള ഈ പുരാണം കേവലം ഭക്തിയുടെ പ്രബോധനം മാത്രമല്ല അടങ്ങിയിരിക്കുന്നത്. അത് മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ നിറഞ്ഞ വിവിധഭാവങ്ങളും അവസ്ഥകളും തന്‍മയത്വത്തോടെ അവതരിപ്പിക്കുകയും [...]
The post അനര്‍ഘ കഥകളുടെ സമാഹാരണം appeared first on DC Books.