പാമ്പുകള്‍ക്ക് മാളവും പറവകള്‍ക്ക് ആകാശവുമുണ്ടെങ്കില്‍ അങ്ങാടിക്കുരുവികള്‍ക്ക് ഇനി സ്വന്തം കൂടുകളുണ്ട്. മാര്‍ച്ച് 20ന് ലോക അങ്ങാടിക്കുരുവിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ അങ്ങാടിക്കുരുവികള്‍ക്കായി കൂടൊരുങ്ങിക്കഴിഞ്ഞു. അങ്ങാടിക്കുരുവികള്‍ക്കുളള പുനരധിവാസ പദ്ധതിക്കൊപ്പം ദേശാടന പക്ഷികളുടെ തുടര്‍വരവിനുളള സാഹചര്യവും ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ പറഞ്ഞു. റൈറ്റേഴ്‌സ് ആന്‍ഡ് നേച്ചര്‍ ലവേഴ്‌സ് ഫോറത്തിന്റെയും വനം വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ അങ്ങാടിക്കുരുവികള്‍ക്കുളള കൂട് സ്ഥാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജൈവവൈവിധ്യ സംരക്ഷണത്തിന്റെ നൂതന ആശയ സാക്ഷാത്കാരം [...]
The post അങ്ങാടിക്കുരുവികളേ… കൂടുകളില്‍ രാപ്പാര്‍ക്കാന്‍ വരൂ… appeared first on DC Books.