മതം അധികാരത്തിന്റെ നിയന്താവാകുന്ന ഒരു കാലത്ത് മലയാളിയുടെ പൂര്‍വ്വചരിത്രത്തില്‍നിന്ന് സാഹോദര്യത്തിന്റെയും സംവാദത്മകതയുടെയും അനുഭവസ്വരൂപം ആവിഷ്‌ക്കരിക്കുന്ന നോവലാണ് കെ.പി.രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളിലെ കേരള സമൂഹത്തിന്റെ ആഖ്യാനമാണ് ഈ നോവല്‍ എന്ന് പറയുന്നതില്‍ തെറ്റില്ല. ബ്രിട്ടീഷ് ഭരണകാലത്തെ കേരളമാണ് വായനക്കാരന് കാണാന്‍ കഴിയുന്നത്. ഒരു നാടിന്റെ തന്നെ കാല്പനികത, ആ നാട്ടിലെ ജനജീവിതത്തെപ്പറ്റിയുള്ള ചരിത്രം, കഥയിലെ കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയത്തിന്റെയും അവരുടെ തീവ്രവികാരങ്ങളുടെയും വര്‍ണ്ണന, സമൂഹത്തിന്റെ അടിത്തട്ടില്‍ മയങ്ങി കിടക്കുന്ന മതസൗഹാര്‍ദ ചിന്തകള്‍ എന്നിവയെല്ലാം […]
The post സൂഫി പറഞ്ഞ കഥയ്ക്ക് കാതോര്‍ക്കാം appeared first on DC Books.