ആറന്മുള വിമാനത്താവള പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് പരിസ്ഥിതി ആഘാത പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ പദ്ധതിക്കെതിരായ സമരം ഡല്‍ഹിയിലേക്കു വ്യാപിപ്പിക്കുമെന്നു സംയുക്ത സമരസമിതി. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കെജിഎസിന് അനുമതി നല്‍കിയതു സമരസമിതി ഗൗരവമായാണ് കാണുന്നത്. ഇനിയുള്ള പ്രതിഷേധം ആറന്മുളയില്‍ മാത്രം ഒതുങ്ങരുതെന്നാണു നേതാക്കളുടെ നിലപാട്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആറന്മുള പൈതൃക ഗ്രാമ കര്‍മസമിതിയുടെ നേതൃത്വത്തില്‍ 28ന് തിരുവനന്തപുരത്ത് യോഗം […]
The post ആറന്മുള പദ്ധതി: സമരം ഡല്‍ഹിയിലേക്കു വ്യാപിപ്പിക്കുമെന്ന് സമരസമിതി appeared first on DC Books.