ബോളീവുഡ് ചിത്രം റേസ് 2വിനെതിരെ ദല്‍ഹി ഹൈക്കോടതി. ചിത്രത്തില്‍ നഗ്‌നതയും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതി പരിഗണിക്കവെയാണ് ജസ്റ്റിസ് ഡി. മുരുകേശനും വി.കെ ജയിനും ഉള്‍പ്പെടെയുള്ള ബഞ്ച് രൂക്ഷമായി പ്രതികരിച്ചത്. സിനിമാവ്യവസായം എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ ചിന്തിക്കണം. നിങ്ങള്‍ കുട്ടികളെ അച്ചടക്കമില്ലായ്മയാണോ പഠിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെ സാമൂഹ്യപ്രവര്‍ത്തക ടീന ശര്‍മയാണ് പരാതി നല്‍കിയത്. നഗ്‌നതയും വൈകൃതങ്ങളും പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുകയോ എ സര്‍ട്ടിഫിക്കറ്റ് നല്‍കുകയോ ചെയ്യണമെന്നായിരുന്നു പരാതിക്കാരിയുടെ ആവശ്യം. [...]
The post റേസ് 2വിനെതിരെ ദല്‍ഹി ഹൈക്കോടതി appeared first on DC Books.