കഥകള്‍ ഇഷ്ടമില്ലാത്തവരായി ആരുമില്ല. കഥകള്‍ സൃഷ്ടിച്ച ഭാവനാലോകത്ത് പാറിപ്പറക്കാന്‍ എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങള്‍ക്ക്. കുഞ്ഞുങ്ങളുടെ ബുദ്ധിയെ ഉണര്‍ത്തുക കൂടി ചെയ്യുക എന്ന കര്‍ത്തവ്യവും കഥകള്‍ ചെയ്യുന്നുണ്ട്. പണ്ടുകാലത്ത് കുഞ്ഞുങ്ങള്‍ക്ക് കഥയുടെ മായികലോകം തുറന്നിട്ടത് മുത്തശ്ശിമാരായിരുന്നു. എന്നാല്‍ ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയില്‍ ആര്‍ക്കും ഒന്നിനും സമയമില്ല. ഇതിനുള്ള പരിഹാരമാണ് സല്‍ക്കഥകള്‍. ഇത്തരത്തില്‍ മികച്ച കഥകള്‍ സമാഹരിച്ച പുസ്തകമാണ് അഷിതയുടെ 365 കുഞ്ഞുകഥകള്‍. കുഞ്ഞുമനസ്സുകള്‍ക്ക് ലളിതമായി മനസ്സിലാക്കാനും അവയുടെ സാരാംശം ഉള്‍ക്കൊള്ളാനും കഴിയുന്ന തരത്തിലാണ് പുസ്തകത്തിന്റെ രചന. […]
The post വര്‍ഷത്തില്‍ എല്ലാ ദിവസവും ഓരോ കഥ appeared first on DC Books.