നേപ്പാളില്‍ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10,000 കടക്കാനാണ് സാധ്യതയെന്ന് പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമല്ലെന്ന് പറഞ്ഞ അദ്ദേഹം ദേശീയ നഷ്ടത്തിന് താങ്ങായി എല്ലാ പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ആവശ്യപ്പെട്ടു. സഹായം തേടിക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ വിദഗ്ധരുടെ കുറവ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ രാജ്യാന്തര സഹായം വേണമെന്നും കൊയ്‌രാള ആവശ്യപ്പെട്ടു. ജനങ്ങളുടെ പുനഃരധിവാസത്തെക്കുറിച്ച് സര്‍ക്കാര്‍ ആശങ്കാകുലരാണ്. ജനങ്ങള്‍ക്ക് താല്‍ക്കാലിക താമസത്തിനുവേണ്ടി ടെന്റുകള്‍ നല്‍കും. കുടിവെള്ളം, മരുന്ന് തുടങ്ങിയവ […]
The post ഭൂചലനം: മരണം പതിനായിരം കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി appeared first on DC Books.