രൂപേഷ് പോള്‍ സംവിധാനം ചെയ്ത സെന്റ് ഡ്രാക്കുള എന്ന ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്ന് കെ സി വൈ എം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ക്രിസ്തുമതത്തെ അവഹേളിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ആരോപണം. ക്രിസ്തുമതത്തെയും സഭയുടെ അധികാരികളെയും സഭാ സ്ഥാനചിഹ്നങ്ങളെയും തിരുവസ്ത്രങ്ങളെയും വളരെ മോശമായും മ്ലേച്ഛമായും ചിത്രീകരിച്ചിരിക്കുകയാണ് സിനിമയില്‍ എന്ന് കെ സി വൈ എം ആരോപിച്ചു. സന്ന്യാസ സമൂഹത്തെ ലൈംഗികതയുമായി കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കുവാന്‍ ശ്രമിച്ചിരിക്കുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുന്നത് [...]
The post സെന്റ് ഡ്രാക്കുളയ്ക്കെതിരെ ക്രൈസ്തവ പ്രതിഷേധം appeared first on DC Books.