കേന്ദ്ര റോഡ് സുരക്ഷാ ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത യൂണിയന്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് കേരളത്തില്‍ പൂര്‍ണം. തീവണ്ടി ഒഴികെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ പണിമുടക്ക് ബാധിച്ചതോടെ ജനജീവിതം സ്തംഭിച്ചു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവെച്ചു. കോര്‍പ്പറേഷനിലെ പ്രമുഖ സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി, ടെമ്പോ, ലോറി, മിനിലോറി, എന്നിവയും നിരത്തിലിറങ്ങിയിട്ടില്ല. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള ചരക്ക് ഗതാഗതത്തെയും പണിമുടക്ക് ബാധിച്ചു. വ്യാഴാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. പാല്‍, പത്രം, […]
The post മോട്ടോര്‍ വാഹന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചു appeared first on DC Books.