സ്വാര്‍ത്ഥമതികളായ ചില രാഷ്ട്രീയക്കാരുടെ മസ്തിഷ്‌ക പ്രക്ഷാളനം കൊണ്ട് കൊലയാളിയായിത്തീര്‍ന്ന ഉണ്ണി ജീവപര്യന്തം തടവ് കഴിഞ്ഞ് തിരിച്ചെത്തി. അനുഭവങ്ങള്‍ അയാളെ മറ്റൊരാളായി മാറ്റിത്തീര്‍ത്തിരുന്നു. തന്നെ ചതിച്ചവര്‍ക്കെതിരെയുള്ള ഉണ്ണിയുടെ പ്രതികരണം അയാളുടെ മനംമാറ്റം വിളംബരം ചെയ്തു. എന്നാല്‍ ഒറ്റയാന്റെ ഒച്ചയ്ക്ക് ഈ നാട്ടില്‍ എന്തുവില? ഉണ്ണി എന്ന അനാഥനെയും അവനെ ഉള്‍ക്കൊണ്ട ഗ്രാമത്തെയും പശ്ചാത്തലമാക്കി രാഷ്ട്രീയ നെറികേടിന്റെ ചിത്രം വരച്ച കാവ്യമാണ് എസ്.രമേശന്‍ നായരുടെ ഉണ്ണി തിരിച്ചുവരുന്നു. അതോടൊപ്പം അദ്ദേഹത്തിന്റെ നാല് ലഘുകാവ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച കൃതിയാണ് ഉണ്ണി […]
The post ഉണ്ണി തിരിച്ചുവരുന്നു appeared first on DC Books.