കൈവെട്ടുകേസിലെ കോടതിവിധി തന്നെ ബാധിക്കില്ലെന്നും തന്റെ മനസാക്ഷിക്കോടതിയില്‍ മുഴുവന്‍ പ്രതികളെയും പണ്ടേ വെറുതെ വിട്ടതാണെന്നും പ്രൊഫ. ടി.ജെ.ജോസഫ്. വിധി വരുമ്പോള്‍ കോട്ടയം ഡി സി ബുക്‌സ് ഓഡിറ്റോറിയത്തില്‍ താന്‍ രചിച്ച നല്ല പാഠങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേസില്‍ താനും തന്റെ കുടുംബാംഗങ്ങളും സാക്ഷികള്‍ മാത്രമാണെന്നും ഉത്തമ പൗരനെന്ന നിലയില്‍ അത് നിര്‍വ്വഹിച്ചെന്നും ജോസഫ് പറഞ്ഞു. അതിനപ്പുറം താല്പര്യമോ ഉത്കണ്ഠയോ ഇക്കാര്യത്തില്‍ തനിക്കില്ല. അദ്ദേഹം വ്യക്തമാക്കി. അക്രമികള്‍ക്ക് തന്റെ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തവര്‍ പോലും […]
The post മനസാക്ഷിക്കോടതിയില്‍ പ്രതികളെ വെറുതെ വിട്ടതാണെന്ന് പ്രൊഫ. ടി.ജെ.ജോസഫ് appeared first on DC Books.