അദ്ധ്വാനിക്കുന്ന തൊഴിലാളി വിഭാഗം സമൂഹത്തിന് നല്‍കുന്ന സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായി സാര്‍വദേശീയമായി ആഘോഷിക്കുന്ന ദിനമാണ് അന്തര്‍ദേശീയ തൊഴിലാളിദിനം. ആദ്യമായി തൊഴില്‍ദിനം ആഘോഷിച്ചത് ന്യൂയോര്‍ക്കില്‍ 1882 സെപ്റ്റംബര്‍ 5നായിരുന്നു. അമേരിക്കന്‍ കോണ്‍ഗ്രസ് 1894ല്‍ തൊഴിലാളിദിനം ദേശീയ അവധിയാക്കിക്കൊണ്ടുള്ള ബില്‍ പാസാക്കി. ഒട്ടുമിക്ക രാജ്യങ്ങളിലും മെയ് ഒന്നിനാണ് തൊഴിലാളിദിനം ആഘോഷിക്കുന്നതെങ്കിലും അമേരിക്കയിലും കാനഡയിലും സെപ്റ്റംബറിലെ ആദ്യ തിങ്കളാഴ്ചയാണ് തൊഴിലാളിദിനമായി ആഘോഷിക്കുന്നത്.
The post അന്തര്‍ദേശീയ തൊഴിലാളിദിനം appeared first on DC Books.