ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്നു റിപ്പോര്‍ട്ടുകള്‍. വ്യോമാക്രമണത്തില്‍ നട്ടെല്ലിന് ഗുരുതര പരിക്കേറ്റ് ബാഗ്ദാദി ഇപ്പോഴും ഒളിത്താവളത്തില്‍ ചികിത്സയിലാണെന്നും രണ്ടു ഡോക്ടര്‍മാര്‍ അയാളെ സദാസമയവും നിരീക്ഷിക്കുന്നുണ്ടെന്നും ഗാര്‍ഡിയന്‍ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. പരിക്ക് അതീവഗുരുതരമാണെന്നും ഇനി എണീറ്റു നടക്കാന്‍ സാധിക്കില്ലെന്നുമാണ് റിപ്പോര്‍ട്ട്. സംഘടനയുടെ നേതൃസ്ഥാനം ബാഗ്ദാദി തന്റെ അടുത്ത അനുയായി അബു അലാ അല്‍ അഫ്രിയെ ഏല്‍പ്പിച്ചു. അല്‍ അഫ്രി പ്രതികാരം ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് […]
The post ഐഎസ് തലവന്‍ ബാഗ്ദാദി കൊല്ലപ്പെട്ടിട്ടില്ലെന്ന് റിപ്പോര്‍ട്ട് appeared first on DC Books.