വലിയ എഴുത്തുകാര്‍ കാലത്തിലൂടെ മുന്നോട്ടു നടക്കുമ്പോള്‍ തന്നെ കാലത്തെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. അവര്‍ ചരിത്രത്തിന്റെ ചാലകശക്തിയും തിരുത്തല്‍ ശക്തിയുമായി വര്‍ത്തിച്ചുകൊണ്ട് പുതിയ ചരിത്രം സൃഷ്ടിക്കുന്നു. അങ്ങനെ ആറു പതിറ്റാണ്ടിലേറെക്കാലമായി മലയാള കവിതാരംഗത്ത് നിറസാന്നിധ്യമായി നിലകൊള്ളുകയാണ് അക്കിത്തം എന്നറിയപ്പെടുന്ന അക്കിത്തം അച്ച്യുതന്‍ നമ്പൂതിരി. അറുനൂറോളം വരുന്ന അക്കിത്തത്തിന്റെ കവിതാലോകത്തുനിന്ന് തിരഞ്ഞെടുത്ത 283 കവിതകളാണ് തിരഞ്ഞെടുത്ത കവിതകള്‍ എന്ന സമാഹാരത്തില്‍ ഉള്ളത്. ആത്മാന്വേഷണത്തിന്റെ വഴിയില്‍ മിഴിനീരുറഞ്ഞ് ഉണ്ടാകുന്നതാണ് അക്കിത്തത്തിന്റെ കലയെന്ന് എംടി വാസുദേവന്‍ നായര്‍ തന്റെ കുറിപ്പില്‍ അഭിപ്രായപ്പെടുന്നു. […]
The post ആത്മാന്വേഷണത്തിന്റെ വഴിയില്‍ മിഴിനീരുറഞ്ഞ് ഉണ്ടാകുന്ന കല appeared first on DC Books.