സത്യസന്ധതയും ആത്മാര്‍ത്ഥതയും മാധ്യമത്തോടുള്ള ആദരവും പുലര്‍ത്തുന്ന എഴുത്തുകാരന്‍ എന്ന നിലയില്‍ സി.വി.ബാലകൃഷ്ണന്‍ മലയാള സാഹിത്യത്തെ ഒറ്റപ്പെട്ട പ്രതിനിധാനമാണ്. എഴുത്തില്‍ നാലരപ്പതിറ്റാണ്ട് തികഞ്ഞിരിക്കുന്ന ഇക്കാലയളവില്‍ അദ്ദേഹത്തിന്റെ തിരഞ്ഞെടുത്ത നൂറ്റമ്പതോളം കഥകളുടെ ഒരു ബൃഹദ്‌സമാഹാരം ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചു. വായനക്കാരുടെ പ്രീതി പിടിച്ചുപറ്റി ഈ തിരഞ്ഞെടുത്ത കഥകള്‍ വായനയുടെ ആകാശങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. നൈരന്തര്യ കഥനകലയിലൂടെ മലയാളിയുടെ ഭാവുകത്വ പരിണാമത്തിന് പുതിയൊരു ദിശാബോധം നല്‍കിയ എഴുത്തുകാരനാണ് സി.വി.ബാലകൃഷ്ണന്‍. ആധുനികതയിലും ഉത്തരാധുനികതയിലും വര്‍ത്തമാനകാലത്തിലും ഒരുപോലെ സ്വഛന്ദമായി എഴുതിപ്പുലരാന്‍ സാധിച്ചിട്ടുള്ളവര്‍ വിരളമാണ്. […]
The post സി.വി.ബാലകൃഷ്ണന്റെ തിരഞ്ഞെടുത്ത കഥകള്‍ appeared first on DC Books.