തെരുവില്‍ ഉറങ്ങിയവര്‍ക്കുമേല്‍ വാഹനമോടിച്ചുകയറ്റിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് കോടതി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ അടക്കം സല്‍മാനുമേല്‍ ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു. ഡ്രൈവറല്ല, സല്‍മാന്‍ തന്നെയാണ് കാറൊടിച്ചതെന്നും കോടതി പറഞ്ഞു. കൃത്യം നടക്കുമ്പോള്‍ സല്‍മാന്‍ മദ്യപിച്ചിരുന്നു എന്ന കാര്യവും സംശയാതീതമായി തെളിഞ്ഞു. പത്തുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. തലകുമ്പിട്ടുനിന്നാണ് താരം കോടതിവിധി കേട്ടത്. ബോളീവുഡില്‍ സല്‍മാന്‍ നായകനായ എട്ടു ചിത്രങ്ങളാണ് ചിത്രീകരണത്തിന്റെ പല ഘട്ടങ്ങളില്‍ ഉള്ളത്. 200 കോടിയുടെ മുതല്‍മുടക്കാണ് അനിശ്ചിതത്വത്തിലായത്.
The post സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി appeared first on DC Books.