മലയാള നാടകരംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരളസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ എസ് എല്‍ പുരം സദാനന്ദന്‍ പുരസ്‌കാരത്തിന് ആര്‍ട്ടിസ്റ്റ് സുജാതന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌കാരം. കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യാകൃഷ്ണമൂര്‍ത്തി അധ്യക്ഷനും ഗോപന്‍ ചിദംബരം, അശോക് അലക്‌സ് ഫിലിപ്പ്, ശ്രീമൂലനഗരം മോഹന്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റിയാണ് സുജാതനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. കേരളത്തിലെ പ്രശസ്തനായ രംഗപടകലാകാരനായ ആര്‍ട്ടിസ്റ്റ് സുജാതന്‍ 1967 മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. […]
The post ആര്‍ട്ടിസ്റ്റ് സുജാതന് എസ് എല്‍ പുരം പുരസ്‌കാരം appeared first on DC Books.