പരിസ്ഥിതി സൗഹൃദം തീരെയില്ലാതെ മുന്നേറുന്ന ലോകം പ്രകൃതിയില്‍നിന്ന് നേരിടുന്ന വെല്ലുവിളികള്‍ പലതാണ്. മരങ്ങള്‍ ഇല്ലാതായി സന്തുലനാവസ്ഥ തകിടം മറിയുന്ന അപകടം അതിലൊന്നാണ്. മരങ്ങളെ സംരക്ഷിക്കാനും വെച്ചുപിടിപ്പിക്കാനും ഉള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ആഹ്വാനം ലോകമെമ്പാടും നിറയുമ്പോള്‍ സാഹിത്യലോകവും വെറുതെ ഇരിക്കുന്നില്ല. മരങ്ങളെ സംരക്ഷിക്കാനുള്ള ഉദ്യമങ്ങളില്‍ മുഴുകിയിരിക്കുന്ന സുഗതകുമാരി ടീച്ചറെപ്പോലുള്ളവര്‍ ലോകത്തെവിടെയുമുണ്ട്. അവര്‍ക്കു സന്തോഷം പകരുന്ന വാര്‍ത്തയാണ് ക്യാനഡയിലെ റാന്‍ഡം ഹൗസ് പുറത്തുവിട്ടിരിക്കുന്നത്. സമീപ ഭാവിയില്‍ തന്നെ അച്ചടി ലോകം മരത്തിന്റെ അമിതോപഭോഗത്തില്‍നിന്ന് മോചിതമാവും എന്നാണാ വാര്‍ത്ത. അച്ചടിക്കാനുള്ള പേപ്പറാണ് [...]
The post പ്രസിദ്ധീകരണ രംഗത്തേക്ക് വൈക്കോലും appeared first on DC Books.