ആണും പെണ്ണും ചേര്‍ന്നതാണ് ദൈവമെന്ന സങ്കല്പമാണ് അര്‍ദ്ധനാരീശ്വരന്‍. ഈ സങ്കല്പവും കുട്ടികളില്ലാത്ത സ്ത്രീകള്‍ തമിഴ്‌നാട്ടിലെ നാമക്കലിനടുത്തുള്ള തിരിച്ചെങ്കോട് ഉത്സവത്തിന്റെ പതിനാലാം നാള്‍ ദൈവം തിരിച്ചുകയറുന്ന ദിവസം രാത്രി ഉത്സവത്തില്‍ പങ്കെടുത്താല്‍ സന്താനഭാഗ്യം ലഭിക്കുമെന്ന വിശ്വാസവും ഇഴ ചേര്‍ത്തെടുത്ത തമിഴ് നോവലാണ് പെരുമാള്‍ മുരുകന്റെ ‘മാതൊരുപാകന്‍’. വര്‍ഗ്ഗീയ ഫാസിസ്റ്റുകളുടെ ഇടപെടല്‍ മൂലം തമിഴ്‌നാട്ടില്‍ പിന്‍വലിക്കപ്പെടുകയും ഹൈന്ദവ തീവ്രവാദികളുടെ വാള്‍ത്തലയില്‍ എഴുത്തുകാരന്‍ എഴുത്തുപേക്ഷിക്കുന്നതിന് കാരണമാകുകയും ചെയ്ത നോവല്‍ അര്‍ദ്ധനാരീശ്വരന്‍ എന്നപേരില്‍ മലയാളത്തില്‍ പുറത്തിറങ്ങി. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിലാണ് നോവലിലെ സംഭവങ്ങള്‍ […]
The post വിശ്വാസങ്ങളെ പൊളിച്ചെഴുതിയ വിവാദ നോവല്‍ appeared first on DC Books.