സ്ത്രീവാദികളുടെ ആള്‍ക്കൂട്ടത്തോടൊന്നിച്ച് നടക്കാതെയും സൈദ്ധാന്തിക ഭാഷണങ്ങളില്‍ മുഴുകാതെയും സ്ത്രീയുടെ സമകാലീന അവസ്ഥകളോട് സര്‍ഗ്ഗാത്മകമായി പ്രതികരിച്ച എഴുത്തുകാരിയാണ് കെ.ആര്‍.മീര. ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തു കൊണ്ടുപോയി ആവിഷ്‌കരിക്കുന്ന രചനകളാണ് മീരയുടേത്. കഥകളായാലും നോവലായാലും നോവെല്ലയായാലും അതില്‍ നിറയുന്നത് സ്ത്രീത്വത്തിന്റെ മുഴുവന്‍ ആധികളുമാണ്. മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ചതാണ് മീരയുടെ എഴുത്തിന്റെ ലോകം. ഈ പരിണാമത്തില്‍ മലയാളത്തിനു ലഭിച്ച ആദ്യ നോവെല്ലയാണ് ആ മരത്തെയും മറന്നു മറന്നു ഞാന്‍. പിന്നെ […]
The post നാലാം പതിപ്പില്‍ മീരയുടെ നോവെല്ലകള്‍ appeared first on DC Books.