കടല്‍ വ്യാപാരത്തില്‍ വന്‍ലാഭ സാധ്യതയുള്ള കുരുമുളകിന്റെയും മറ്റു സുഗന്ധവ്യഞ്ജനങ്ങളുടെയും കച്ചവടസാധ്യതകള്‍ തേടിയെത്തിയ പോര്‍ത്തുഗീസ് കപ്പിത്താന്‍ വാസ്‌കോഡിഗാമയുടെ രണ്ടാം വരവിനു ശേഷം അധികം വൈകാതെ പോര്‍ത്തുഗീസുകാര്‍ കേരളക്കരയുടെ രക്ഷാധികാരികളായി മാറി. വ്യാപാരക്കുത്തകയുടെ ഭൂരിഭാഗവും സ്വന്തമാക്കിയ അവര്‍ മേല്‍ക്കോയ്മ നിലനിര്‍ത്താനായി ആയുധപ്പുരകളും കോട്ടകൊത്തളങ്ങളും പണിതുയര്‍ത്തി. അനുകൂലിക്കുന്നവരെ പ്രീണിപ്പിച്ചും എതിര്‍ത്തവരെ അതിക്രൂരമായി ശിക്ഷിച്ചും പോര്‍ത്തുഗീസുകാര്‍ തങ്ങളുടെ നയം വ്യക്തമാക്കിയപ്പോള്‍ വെടിയുണ്ടകളുടെ സംഹാരശക്തിയ്ക്കു മുന്നില്‍ ഒട്ടുമിക്ക നാടുവാഴികളും വെറും കളിപ്പാവകളായി മാറി. സുഗന്ധവിളകളുടെ സിരാകേന്ദ്രമായ കേരളത്തിന്റെ വ്യാപാരക്കുത്തക സ്വന്തമാക്കാന്‍ ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനി ശ്രമം […]
The post കോട്ടക്കൊച്ചിയും കടലും സാക്ഷി appeared first on DC Books.