യൂറോപ്യന്‍ അധിനിവേശത്തോടെ ഭാരതീയ തത്ത്വചിന്ത കാലഹരണപ്പെട്ടെന്ന തോന്നല്‍ മറ്റെല്ലായിടത്തുമെന്നപോലെ മലയാളികള്‍ക്കിടയിലുമുണ്ടായി. ഈ തോന്നലിനെ മാറ്റിയെടുക്കാനും മലയാളികളുടെ ബോധമണ്ഡലത്തിലേയ്ക്ക് ഭാരതീയ തത്ത്വചിന്തയുടെ സൂക്ഷ്മാംശങ്ങളെ പുനരാനയിക്കാനും സാധിച്ചത് സുകുമാര്‍ അഴീക്കോടിന്റെ തത്ത്വമസി എന്ന കൃതി മൂലമാണ്. മലയാളത്തില്‍ മറ്റൊരു തത്ത്വചിന്താ പഠന ഗ്രന്ഥത്തിനും ലഭിക്കാത്ത സ്വീകാര്യത ലഭിച്ച പുസ്തകത്തിന്റെ പതിനെട്ടാമത് പതിപ്പ് പുറത്തിറങ്ങി. ഉപനിഷത്ത്, ഉപനിഷത്തുകള്‍, ഉപസംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തത്ത്വമസി ക്രമീകരിച്ചിരിക്കുന്നു. ഉപനിഷത്ത് എന്ന ഒന്നാം ഭാഗത്തില്‍ ‘ആത്മാവിന്റെ ഹിമാലയം’, ‘എന്താണ് ഉപനിഷത്ത്?’, ‘വേദവും ബ്രാഹ്മണങ്ങളും’, ‘ആരണ്യകങ്ങള്‍’, ‘ഉപനിഷത്ത് […]
The post ഉപനിഷത്തുകളുടെ സാരസംഗ്രഹം appeared first on DC Books.