കൊല്‍ക്കത്തയില്‍ ലോക്കല്‍ ട്രെയിനില്‍ സ്‌ഫോടനം. മെയ് 12ന് പുലര്‍ച്ചെ 3.50 നായിരുന്നു സ്‌ഫോടനം. സംഭവത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. സീല്‍ദഫ- കൃഷ്ണനഗര്‍ ലോക്കല്‍ ട്രെയിനിലാണ് സ്‌ഫോടനം നടന്നത്. ട്രെയിന്‍ ഖര്‍ദാ സ്‌റ്റേഷനില്‍ നിന്നു പുറപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സ്‌ഫോടനം. തീവ്രത കുറഞ്ഞ സ്‌ഫോടനമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊലീസും സുരക്ഷാസേനയും ഉടനെ സംഭവസ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള ചില വണ്ടികള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരന്റെ ബാഗിലുള്ള സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക […]
The post കൊല്‍ക്കത്തയില്‍ ട്രെയിനില്‍ സ്‌ഫോടനം appeared first on DC Books.