‘സുകുമാര്‍ അഴീക്കോട് – തത്ത്വമസി’ പുരസ്‌കാരത്തിന് കുരീപ്പുഴ ശ്രീകുമാര്‍ അര്‍ഹനായി. 10001 രൂപയും സുകുമാര്‍ അഴീക്കോടിന്റെ പ്രധാന രചനകളും അശോകന്‍ കല്ലുവാതുക്കല്‍ രൂപകല്‍പ്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഓര്‍മ്മയ്ക്കായി തത്ത്വമസി ഓണ്‍ലൈന്‍ കൂട്ടായ്മയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ പ്രസിദ്ധീകരിച്ച ‘ഇന്ന് വായിച്ച കവിത’ എന്ന സമാഹാരത്തിനാണ് പുരസ്‌കാരം. മെയ് 17ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന സുകുമാര്‍ അഴീക്കോടിന്റെ 89-ാം ജന്മവാര്‍ഷികാഘോഷത്തില്‍ മഹാകവി അക്കിത്തം പുരസ്‌കാരം സമ്മാനിക്കും. സി […]
The post കുരീപ്പുഴ ശ്രീകുമാറിന് സുകുമാര്‍ അഴീക്കോട് – തത്ത്വമസി പുരസ്‌കാരം appeared first on DC Books.