അക്ഷരങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ട് എഴുത്തുകാരനെ നിശബ്ദനാക്കാനുള്ള ശ്രമം മലയാളത്തിലെ വായനക്കാര്‍ എന്തായാലും അനുവദിക്കില്ല. ഇതു വ്യക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞാഴ്ചത്തെ പുസ്തകവിപണി കടന്നുപോയത്. മതമൗലികവാദികളുടെ ഭീഷണികള്‍ക്കു മുന്നില്‍ എഴുത്ത് അവസാനിപ്പിച്ച തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്റെ വിവാദ നോവല്‍ മാതൊരുപാകന്റെ മലയാള തര്‍ജ്ജമ അര്‍ദ്ധനാരീശ്വരന്‍ വില്പനയില്‍ മുന്നിലെത്തി ചരിത്രം സൃഷ്ടിച്ചു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണീ നേട്ടമെന്നത് ശ്രദ്ധേയമായി. മാധവിക്കുട്ടിയുടെ എന്റെ കഥയുടെ തുടര്‍ച്ചയായി എത്തിയ എന്റെ ലോകം രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ പെരുമാള്‍ മുരുകനെക്കാളധികം വര്‍ഗ്ഗീയതയുടെ ഇരയായ പ്രൊഫ. ടി.ജെ.ജോസഫിന്റെ നല്ല പാഠങ്ങള്‍ […]
The post പെരുമാള്‍ മുരുകന് മലയാളികളുടെ വരവേല്പ് appeared first on DC Books.