സാമാന്യജനതയുടെ അഭിരുചിയെ മലിനമാക്കുകയും അനുഭവസത്യങ്ങളെ ചിട്ടപ്പെടുത്തിയ ഭാഷാരീതി കൊണ്ട് മൂടിവെയ്ക്കുകയും ചെയ്യുന്ന യാന്ത്രിക സംസ്‌കാരത്തെ നിരാകരിച്ചുകൊണ്ടാണ് കവിയരങ്ങുകള്‍ കേരളത്തില്‍ വളര്‍ന്നുവന്നത്. ദൃശ്യതാളങ്ങളോടെ കവിതകള്‍ ചൊല്ലിയാടുന്ന ചൊല്‍കാഴ്ചകള്‍ അടുത്ത പടിയായിരുന്നു. ഇത്തരത്തില്‍ പുതിയ കവിത ഒരു ആസ്വാദകസമൂഹത്തിലേയ്ക്ക് സംക്രമിപ്പിച്ചവരുടെ കൂട്ടത്തില്‍ കടമ്മനിട്ട രാമകൃഷ്ണനുമുണ്ടായിരുന്നു. അദ്ദേഹത്തിനു വേണ്ടി നാടിന്റെ പല ഭാഗങ്ങളിലും വേദിയുണ്ടായിരുന്നു. വിദ്യാര്‍ത്ഥികളും ബുദ്ധിജീവികളും മാത്രമല്ല, നാട്ടിന്‍പുറത്തുകാരും തൊഴിലാളികളും എല്ലാം കടമ്മനിട്ടക്കവിത ആസ്വദിച്ച കാലമായിരുന്നു അത്. മലയാളിയുടെ ജീവിതപരിസരങ്ങളില്‍ ഇന്നും മുഴങ്ങുന്ന കുറത്തി, ശാന്ത, കുഞ്ഞേ മുലപ്പാല്‍ കുടിക്കരുത്, […]
The post ആത്മരോഷങ്ങളെ പൊള്ളുന്ന വാക്കുകളാക്കിയ കവിത appeared first on DC Books.