ജനതാദളിനെയും എം പി വീരേന്ദ്രകുമാറിനേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. വീരേന്ദ്ര കുമാര്‍ നന്ദിയില്ലാത്ത നേതാവാണെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു. ‘ഇത് ചെമ്പരത്തിപ്പൂവല്ല; സ്പന്ദിക്കുന്ന ഹൃദയമാണ്’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗത്തിലാണ് വീരേന്ദ്രകുമാറിനെ വിമര്‍ശിക്കുന്നത്. ജനതാദളിനെ മാത്രമല്ലാതെ മറ്റു ഘടകകക്ഷികളെയും വീക്ഷണം വിമര്‍ശിച്ചിട്ടുണ്ട്. ആപത്തുകാലത്ത് അഭയം നല്‍കിയവരെ ദൈവമായി കാണണം. കുന്നോളം നന്മ ചെയ്ത കോണ്‍ഗ്രസിന് കുന്നിക്കുരുവോളം നന്മ തിരിച്ചുകിട്ടിയില്ല. തിരിച്ചു കുത്തുന്നവര്‍ക്ക് ചരിത്രം മാപ്പുനല്‍കില്ല. ബ്രൂട്ടസിനും യൂദാസിനുമൊപ്പമായിരിക്കും അവരുടെ സ്ഥാനം. നന്ദികെട്ടവരും ഹൃദയശൂന്യരുമാണ് ഇങ്ങനെ ചെയ്യുന്നതെന്നും […]
The post വീരേന്ദ്രകുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖപത്രം appeared first on DC Books.