ആധുനിക കന്നട സാഹിത്യത്തിലെ അതികായനായിരുന്ന ശ്രീകൃഷ്ണ ആലനഹള്ളിയുടെ ചെറുതും എന്നാല്‍ അതിമനോഹരവുമായ നോവലാണ് കാട്. സാഹിത്യത്തിന്റെ സാമൂഹ്യപ്രതിബദ്ധതയെ അക്ഷരാര്‍ത്ഥത്തില്‍ അര്‍ത്ഥവത്താക്കുന്ന ശക്തമായ ഇന്ത്യന്‍ രചനകളില്‍ ഒന്നാണ് ഈ നോവല്‍ എന്നു പറയാം. നിഷ്‌കളങ്കവും ഗ്രാമീണവുമായ മനുഷ്യരാണ് ശ്രീകൃഷ്ണ ആലനഹള്ളിയുടെ നോവലുകളിലും കഥകളിലും കഥാപാത്രമാകാറുള്ളത്. കിറ്റി എന്ന നിഷ്‌കളങ്കബാലനിലൂടെ ആഖ്യാനം ചെയ്യുന്ന കാടും അതില്‍നിന്നു വ്യത്യസ്തമല്ല. അമ്മാവന്റെയും അമ്മായിയുടെയുമൊപ്പം താമസിച്ച് പഠിക്കുന്ന ഈ ബാലന്‍ കളങ്കമില്ലാത്ത, നിര്‍മ്മലമായ മനസ്സോടെയാണ് സമൂഹത്തെ കാണുന്നത്. എന്നാല്‍ അവന്റെ മുന്നില്‍ അരങ്ങേറുന്നതത്രയും ക്രൂരതതകളും […]
The post കാട്: മാനവികത നഷ്ടപ്പെടുന്ന മനുഷ്യസമൂഹങ്ങളുടെ പ്രതിരൂപം appeared first on DC Books.