മലയാളഭാഷയ്ക്കും കേരളത്തിനുമുള്ള സമ്മാനമാണ് കവയിത്രി സുഗതകുമാരിക്ക് ലഭിച്ച സരസ്വതി സമ്മാനെന്ന് സംസ്ഥാന സാംസ്‌ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പാരിസ്ഥിതിക പ്രശ്‌നങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടാന്‍ സുഗതകുമാരിക്ക് കഴിയുന്നുണ്ട്. നാടിനോടുള്ള സ്‌നേഹമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലുള്ളത്. കേരളത്തിന്റെ പൊതുസമൂഹത്തിലെ മികച്ച സാന്നിദ്ധ്യമാണ് സുഗതകുമാരിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന ബാല സാഹിത്യ ഇന്‍സ്‌റിറ്റിയൂട്ട് തിരുവനന്തപുരം പ്രസ് ക്‌ളബ്ബില്‍ സുഗതകുമാരിക്ക് നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മലയാള ഭാഷയേയും കേരളത്തെയും സംബന്ധിച്ച് ഏറെ അഭിമാനാര്‍ഹമാണ് [...]
The post സുഗതകുമാരി പൊതുസമൂഹത്തിലെ മികച്ച സാന്നിദ്ധ്യം: സാംസ്‌ക്കാരിക മന്ത്രി appeared first on DC Books.