കോഴിക്കോട് നഗരമധ്യത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം. പത്തിലേറെ കടകള്‍ പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. സ്‌കൂള്‍ തുറക്കുന്ന അവസരമായതിനാല്‍ കടകളിലെല്ലാം പതിവിലുമേറെ സാധനങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സാഹചര്യമായതിനാല്‍ കോടികളുടെ നഷ്ടമുണ്ടായിരിക്കുമെന്നാണ് കണക്കുകൂട്ടല്‍. മെയ് 13ന് രാത്രി 9.50ഓടെ കോയന്‍കോ ബസാറിനു സമീപത്തെ ബ്യൂട്ടി സ്‌റ്റോര്‍ എന്ന തുണിക്കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. അതിനു മുകളിലുളള നൂല്‍ ഉല്‍പന്നങ്ങളുടെ മൊത്ത വിതരണ കേന്ദ്രമായ ബ്രദേഴ്‌സ് സ്‌റ്റോഴ്‌സിലേയ്ക്കു തീ പടര്‍ന്നു. രണ്ടു കടകളും പൂര്‍ണമായി കത്തിയമര്‍ന്നു. നിമിഷ […]
The post കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തീപിടിത്തം appeared first on DC Books.