പത്രപ്രവര്‍ത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളില്‍ മലയാളത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു എന്‍ വി കൃഷ്ണവാരിയര്‍. ബഹുഭാഷാപണ്ഡിതന്‍, കവി, സാഹിത്യചിന്തകന്‍ എന്നീ നിലകളിലും എന്‍വി തിളങ്ങിനിന്നു. ആധുനിക മലയാള ഭാഷയുടെ വഴികാട്ടികളിലൊരാളായ എന്‍വിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദിയാഘോഷങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ജന്മവാര്‍ഷിക ദിനമായ മെയ് 13ന് തുടക്കമായിരിക്കുകയാണ്. 1916 മെയ് 13ന് തൃശൂരിലെ ചേര്‍പ്പില്‍ ഞെരുക്കാവില്‍ വാരിയത്താണ് എന്‍ വി കൃഷ്ണവാരിയരുടെ ജനനം. അച്യുത വാരിയരും മാധവി വാരസ്യാരുമായിരുന്നു മാതാപിതാക്കള്‍. വല്ലച്ചിറ പ്രൈമറി […]
The post എന്‍ വി കൃഷ്ണവാരിയര്‍ ജന്മശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമായി appeared first on DC Books.