ബോളീവുഡ് സൂപ്പര്‍താരം അശോക് ബഞ്ജാരയുടെ ജീവിതകഥ പറയുന്ന ശശി തരൂരിന്റെ പ്രശസ്ത നോവലാണ് ഷോ ബിസിനസ്സ്. ബോളീവുഡ് എന്ന പേരില്‍ മലയാളത്തിലും തര്‍ജ്ജമ ചെയ്യപ്പെട്ട മികച്ച പുസ്തകമാണത്. സൂപ്പര്‍താരം സഞ്ജയ ദത്തിന്റെ ഇന്നത്തെ അവസ്ഥകള്‍ വെച്ചുനോക്കുമ്പോള്‍ തരൂരിന്റെ നായകനേക്കാള്‍ വലിയ ദുരന്താവസ്ഥകളിലൂടെയാണ് ആ താരജീവിതം കടന്നുപോയതെന്ന് വ്യക്തമാകും. താരദമ്പതികളായ സുനില്‍ ദത്തിന്റെയും നര്‍ഗീസിന്റെയും മകനായി 1959 ജൂലൈ 29നു സഞ്ജയ് ജനിച്ചു. കൗമാരത്തില്‍ മയക്കുമരുന്ന് അവന് കൂട്ടായെത്തി. ഏറെ സ്‌നേഹിച്ച അമ്മ അര്‍ബുദബാധിതയായത് ലഹരിമരുന്നുകളോടു കൂടുതല്‍ അടുപ്പിച്ചു. [...]
The post സിനിമയെ വെല്ലുന്ന ജീവിതം appeared first on DC Books.