മലാളിയുടെ സ്വകാര്യ അഹങ്കാരമാണ് വൈക്കം മുഹമ്മദ് ബഷീര്‍. ആ തൂലികയില്‍ നിന്ന് പിറന്നവയെല്ലാം വായനക്കാര്‍ക്ക് പ്രിയപ്പെട്ടവയാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തിന് ശേഷവും കൃതികള്‍ കണ്ടെടുത്ത് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നത്. ഈ ഉദ്യമത്തിന് ഡി സി ബുക്‌സ് നേതൃത്വം നല്‍കിയതോടെ ഭാഷാസ്‌നേഹികളും പണ്ഡിതരും ഈ ശ്രമത്തില്‍ ഒപ്പം ചേര്‍ന്നു. അതോടെ പ്രതീക്ഷിച്ചതിലും അധികം രചനകളാണ് കണ്ടെടുക്കപ്പെട്ടത്. ഇത്തരത്തില്‍ പ്രസിദ്ധീകരിച്ച മൂന്നാമത്തെ പുസ്തകമാണ് ജീവിതം ഒരനുഗ്രഹം. 1939ല്‍ സ്വാതന്ത്ര്യസമരജ്വാല നാടാകെ ഉയര്‍ന്നു നിന്ന കാലഘട്ടത്തില്‍ ബഷീര്‍ രചിച്ച ഏതാനും കഥകളും ഒരു ഏകാങ്കവും […]
The post ബഷീറിന്റെ രചനാവൈവിധ്യങ്ങളുടെ അനുബന്ധം appeared first on DC Books.