ജെ.സി.ഡാനിയേലിനെ മലയാള സിനിമയുടെ പിതാവെന്ന് പറയാനാവില്ലെന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍. നിശബ്ദ സിനിമയ്ക്ക് ഭാഷാ ക്ലാസിഫിക്കേഷന്‍ ഇല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജെ.സി.ഡാനിയലിനെ കേരള സിനിമയുടെ പിതാവെന്നു പറയാമെന്നും മലയാള സിനിമയുടെ പിതാവ് ബാലന്‍ നിര്‍മ്മിച്ച സുന്ദരം പിള്ളയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാറ്റൂര്‍ രാമകൃഷ്ണനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമായി. ജീവചരിത്ര സിനിമകള്‍ ചരിത്രത്തോട് നൂറുശതമാനം നീതിപുലര്‍ത്തണം. സെല്ലുലോയിഡില്‍ ചരിത്രത്തെ വളച്ചൊടിച്ചെന്നും എന്‍ എസ് മാധവന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
The post ജെ സി ഡാനിയല്‍ മലയാള സിനിമയുടെ പിതാവല്ല: എന്‍ എസ് മാധവന്‍ appeared first on DC Books.